tw
പെരുമ്പാവൂർ നിയോജകമണ്ഡലം ട്വന്റി20 സ്ഥാനാർത്ഥി ചിത്ര സുകുമാരൻ തുറന്ന ജീപ്പിൽ പര്യടനം നടത്തുന്നു

കുറുപ്പംപടി: പെരുമ്പാവൂർ നിയോജകമണ്ഡലം ട്വന്റി 20 സ്ഥാനാർത്ഥി ചിത്ര സുകുമാരൻ ഇന്നലെ അശമന്നൂർ പഞ്ചായത്തിൽ പര്യടനം നടത്തി.ജനവാസകേന്ദ്രങ്ങളായ കോളനികളും അപ്പാർട്ടുമെന്റുകളിലും ഫ്ളാറ്റുകളിലും കൂടുതൽ ശ്രദ്ധ കൊടുത്ത് പ്രചാരണം . കിഴക്കമ്പലം പഞ്ചായത്തിൽ നടപ്പാക്കിയ വികസനപദ്ധതികളെ ജനങ്ങൾക്ക് ബോധ്യമാകും വിധം അവതരിപ്പിക്കാനായി ട്വന്റി 20 പ്രത്യേക സംഘവും മണ്ഡലങ്ങളിൽ സജീവമാണ്. വൈകുന്നേരങ്ങളിൽ സ്ഥാനാർത്ഥി കൺവെഷനുകളും സംഘടിപ്പിക്കുന്നുണ്ട് .