library
സഹൃദയ കലാവേദി ആൻ്റ് ലൈബ്രറി സംഘടിപ്പിച്ച ശാസ്ത്രോത്സവം ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി ഉദ്ഘാടനം ചെയ്യുന്നു.

കാലടി: നീലീശ്വരം ,മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറി ബാലവേദി കുട്ടികൾക്കു വേണ്ടി ശാസ്ത്രോത്സവം നടത്തി. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി ഉദ്ഘാടനം ചെയ്തു. ബദരിനാഥ് അദ്ധ്യക്ഷനായി. ലൈബ്രറി പ്രസിഡന്റ് എൻ.ഡി.ചന്ദ്രബോസ്, കെ.കെ.രവി, ഷിജി പ്രസാദ്, അമ്പിളി ജഗത്സൻ, ജുവൽ ഷൈജു എന്നിവർ എന്നിവർ പ്രസംഗിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബാലവേദി പ്രവർത്തകൻ എം.ആർ.വിദ്യാധരൻ ക്ലാസ് നയിച്ചു.