anwar-sadath-mla
ആലുവ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്ത് ആലുവ, തോട്ടക്കാട്ടുകര മണ്ഡലങ്ങളിൽ പര്യടനം ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്യുന്നു

 അൻവർ സാദത്ത് പര്യടനം നടത്തി

ആലുവ: ആലുവ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്ത് ആലുവ, തോട്ടക്കാട്ടുകര മണ്ഡലങ്ങളിൽ പര്യടനം നടത്തി. തോട്ടക്കാട്ടുകരയിൽ ഒ.എസ്.എ അക്വഡേറ്റിനു സമീപം പര്യടനം ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ബാബു കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജെബി മേത്തർ, വി.പി ജോർജ്, ലത്തീഫ് പുഴിത്തറ, പി.ബി സുനീർ, തോപ്പിൽ അബു, ഫാസിൽ ഹുസൈൻ, ആനന്ദ് ജോർജ്, ഹസീം ഖാലിദ്, എസ്.എൻ കമ്മത്ത്, എം.കെ.എ ലത്തീഫ്, മുഹമ്മദ് സഹീർ, ജെറോം മൈക്കിൾ, കെ.കെ മോഹനൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. തോട്ടക്കാട്ടുകരയിലെ പര്യടനം തോട്ടക്കാട്ടുകര ജംഗ്ഷനിൽ പര്യടനം സമാപിച്ചു. ആലുവ മണ്ഡലപര്യടനം മാർക്കറ്റിൽ നിന്നാരംഭിച്ച് രാത്രി ബൈപ്പാസ് ജംഗ്ഷനിൽ സമാപിച്ചു. യു.ഡി.എഫ് ചെയർമാൻ ഫാസിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.

 ചൂർണിക്കരയിൽ ഷെൽനയ്ക്ക് സ്വീകരണം

ആലുവ:എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷെൽന നിഷാദിന്റെ അഞ്ചാം ദിവസത്തെ പര്യടനം ചൂർണിക്കര പഞ്ചായത്തിൽ നടന്നു. മുട്ടം തൈക്കാവിൽ സി.പി.ഐ ജില്ലാ കമ്മറ്റിയംഗം ടി.എൻ. സോമൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ അദ്ധ്യക്ഷനായി. കെ.എ. അലിയാർ, പി.എം. ബാലകൃഷണൻ, സി.കെ. ജലീൽ, കെ.എ. മായിൻകുട്ടി, പി.ബി. മമ്മു, കെ. രവിക്കുട്ടൻ, കെ.എ. അഫ്‌സൽ, കെ.എസ്. അനിൽകുമാർ, എം.ടി. ബാബു, പി.എ. നാസർ, അജി ഹക്കിം, റൈജ അമീർ, റംല അലിയാർ, കെ.ജെ. തൽഹത്ത്, അനന്തു ഹരി എന്നിവർ സംസാരിച്ചു. രാത്രി മുട്ടം ഹരിജൻ കോളനിയിൽ പര്യടനം സമാപിച്ചു.

 എം.എൻ.ഗോപി ശ്രീമൂലനഗരത്ത്

എൻ.ഡി.എ സ്ഥാനാർത്ഥി എം.എൻ. ഗോപി ശ്രീമൂലനഗരം പഞ്ചായത്തിൽ പര്യടനം നടത്തി. തിരുവൈരാണിക്കുളം ശിവപാർവതി ക്ഷേത്ര ദർശനത്തിനു ശേഷം ക്ഷേത്രപരിസരത്തു നിന്നാണ് പര്യടനം ആരംഭിച്ചത്. ബി.ജെ.പി.ദേശീയ സമിതി അംഗം പി.എം. വേലായുധൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ എ. സെന്തിൽകുമാർ, ടി.വി. ബിജു, ഷീജ വേണുഗോപാൽ, മിഥുൻ ചെങ്ങമനാട്, ബാബു കരിയാട്, സി. സുമേഷ്, പ്രദീപ് പെരുംപടന്ന, ബേബി നമ്പേലി, വി.പി. ഷാജി, പി.ആർ. ഷിബു, ഷൈൻ ചൊവ്വര, എം.എസ്. സുധീഷ്, ജിഷ്ണു പിഷാരടി, ബിജു തിരുവൈരാണിക്കുളം, സുബ്രഹ്മണ്യൻ പട്ടൂർപടി, രാജീവ് എനാട് തുടങ്ങിയവർ നേതൃത്വം നൽകി. സമാപന സമ്മേളനം ബി.ജെ.പി.ജില്ലാ സെക്രട്ടറി ജയകുമാർ വെട്ടിക്കൽ ഉദ്ഘാടനം ചെയ്തു.