കാലടി: കാലടി ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ വൃക്ക, ഹൃദ്രോഗം, ജീവിത ശൈലീരോഗങ്ങൾ എന്നിവയ്ക്കുള്ള സൗജന്യ മെഗാമെഡിക്കൽ ക്യാമ്പ് പൊതിയക്കര സ്‌നേഹസദൻ സ്‌പെഷ്യൽ സ്‌കൂളിൽ ഈമാസം 29 ന് രാവിലെ 6.30 ന് നടക്കും. കാലടി ലയൺസ് ക്ലബ് പ്രസിഡന്റ് ജോഷി പതപ്പിള്ളി,കോർഡിനേറ്റർ വിജയൻ വി.കെ എന്നിവർ നേതൃത്വം നൽകും.