uc-college
യൂണിയൻ ക്രിസ്ത്യൻ കോളേജിന്റെ ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച വിളംബര റാലി പറവൂർ നമ്പൂരിച്ചൻ ആലിൻചുവട്ടിൽ എത്തിയപ്പോൾ

ആലുവ: യൂണിയൻ ക്രിസ്ത്യൻ കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച വിളംബര റാലി കോളേജ് മാനേജർ റവ തോമസ് ജോൺ, കോളേജ് പ്രിൻസിപ്പൽ ഡോ. റേച്ചൽ റീനാ ഫിലിപ്പ് എന്നിവർ ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. 100 വിദ്യാർഥികൾ അണിനിരന്ന ബൈക്ക് റാലി കടന്നുപോയ പ്രദേശങ്ങളിൽ പൂർവ്വ വിദ്യാർത്ഥികൾ, പൂർവ്വ അധ്യാപകർ, പൂർവ്വ അനദ്ധ്യാപകർ എന്നിവർ അഭിവാദ്യമർപ്പിച്ചു. പറവൂർ നമ്പൂരിച്ചൻ ആലിൻചുവട്ടിൽ നടന്ന യോഗത്തിൽ പൂർവ്വ അദ്ധ്യാപകൻ കൂടിയായ സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ, അയ്യൂബ്ഖാൻ എന്നിവർ സംസാരിച്ചു. സംഘത്തെ മുൻ അദ്ധ്യാപകൻ പ്രൊഫ. ബി.ടി. ജോയ്, പൂർവ വിദ്യാർത്ഥി അസോസിയേഷൻ ജനറൽ സെക്രട്ടരി അഡ്വ. എ. ജയശങ്കർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

ജനറൽ കൺവീനർ ഡോ. എം.ഐ. പുന്നൂസ്, ഡോ. എം. ബിന്ദുഡോ. വി.പി. മാർക്കോസ്, ഡോ. ജെനി പീറ്റർ എന്നിവർ നേതൃത്വം നൽകി.