jayaraj
തൃക്കാക്കരപ്പൻ്റെ അനുഗ്രഹം തേടി ജയരാജ്

കളമശേരി: മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി പി. എസ്. ജയരാജ് തൃക്കാക്കര ക്ഷേത്ര ദർശനം നടത്തി. തൃക്കാക്കര ആശാഭവൻ കോൺവെന്റ്, സെന്റ് മേരി ലി യൂസ അടാട്ടില്ലം , ഇടപ്പള്ളി ടോളിലെ വ്യാപാര സ്ഥാപനങ്ങൾ , ഓട്ടോസ്റ്റാൻഡുകൾ , സർഗ വീണാ ഡാൻസ് കമ്യൂണിക്കേഷൻ സെന്റർ, സൗത്ത് കളമശേരി, പള്ളിലാങ്കര , പ്രീമിയർ കവല, തുടങ്ങിയ പ്രദേശങ്ങളിൽ പര്യടനം നടത്തി. എൻ.ഡി.എ നേതാക്കളായ പ്രമോദ് തൃക്കാക്കര , രതീഷ്, വിനോദ് , പി.ദേവരാജൻ , സിജു അടുവാശേരി, വി.എൻ.വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു.