പറവൂർ: യു.ഡി.എഫ് പറവൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി വി.ഡി. സതീശൻ ചിറ്റാറ്റുകര പഞ്ചായത്തിൽ പര്യടനം നടത്തി. മന്നം കവലയിൽ നിന്നും പര്യടനം ആരംഭിച്ച് 26 കേന്ദ്രങ്ങളിൽ സ്വീകരണത്തിനു ശേഷം നീണ്ടൂർ കവലയിൽ സമാപിച്ചു. ഇന്ന് കോട്ടുവള്ളി പഞ്ചായത്തിലാണ് പര്യടനം. രാവിലെ എഴിന് കൂനമ്മാവ് ചിത്തിര കവലയിൽ നിന്നും പര്യടനം ആരംഭിക്കും. 29ന് പറവൂർ നഗര പ്രദേശത്താണ് പര്യടനം. മണ്ഡലത്തിലെ ബാക്കിയുള്ള ആറ് കേന്ദ്രങ്ങളിലെ പര്യടനം 30ന് നടക്കും.