ആലുവ: കൊവിഡ് കാലത്ത് സ്കൂളിൽ അമിത ഫീസ് വാങ്ങുന്നുവെന്ന പരാതി സംസ്ഥാന ബാലവകാശ കമ്മീഷൻ തള്ളി. തോട്ടുമുഖം ക്രസന്റ് പബ്ളിക്ക് സ്കൂളിനെതിരെ ഏതാനും രക്ഷിതാക്കൾ നൽകിയ ഹർജിയാണ് കമ്മീഷൻ തള്ളിയത്. കൊവിഡ് കാലത്ത് 20 ശതമാനം ഫീസിളവ് നൽകിയതായി സ്കൂൾ മാനേജ്മെന്റ് കമ്മീഷനെ അറിയിച്ചിരുന്നു.