കളമശേരി: കളമശേരി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.രാജീവ് കടുങ്ങല്ലൂർ പഞ്ചായത്തിൽ പൊതു പര്യടനം നടത്തി. മാന്നാർ കവലയിൽ നിന്നാണ് വാഹനജാഥ ആരംഭിച്ചത്. കപ്പൂരി തൈക്കാവ്, കയന്റിക്കര, കീരപ്പിള്ളി, ഏലൂക്കര, കിഴക്കേ കടുങ്ങല്ലൂർ, കടയപ്പിള്ളി, വൃന്ദാവൻ ജംഗ്‌ഷൻ എന്നിവിടങ്ങളിലെ പര്യടനത്തിലും മാളികംപീടികയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലും രാജീവ് പങ്കെടുത്തു.