പറവൂർ: പറവൂർ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ടി. നിക്സൻ നഗരസഭാ പ്രദേശത്ത് പര്യടനം നടത്തി. പെരുമ്പടന്ന അണ്ടിശ്ശേരിയിൽ നിന്നും പര്യടനം ആരംഭിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.സി. സഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കെ.കെ. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. നിരവധി കേന്ദ്രങ്ങളിൽ സ്വീകരണത്തിനു ശേഷം കെടാമംഗലത്ത് സമാപിച്ചു. നേതാക്കളായ ടി.ആർ. ബോസ്, കെ.എം. ദിനകരൻ, കെ.എ. വിദ്യാനന്ദൻ, എസ്. ശ്രീകുമാരി, സി.പി. ജയൻ, കെ. സുധാകരൻ പിള്ള, ടോബി മാമ്പിളളി, അഡ്വ. സുജയ് സത്യൻ, ഡിവിൻ കെ. ദിനകരൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ഇന്ന് ഏഴിക്കര പഞ്ചായത്തിലാണ് പര്യടനം.