ആലങ്ങാട്: സി.പി.എം. നേതാക്കൾ പ്രളയ ദുരിതാശ്വാസ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് യു. ഡി.എഫ്. ആലങ്ങാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി. കൊങ്ങോർപ്പിള്ളി കവലയിൽ നടന്ന സമരം കെ.പി.സി.സി. സെക്രട്ടറി അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ് തു . മണ്ഡലം കൺവീനർകെ.വി.പോൾ അദ്ധ്യക്ഷത വഹിച്ചു. സുനിൽ തിരുവാലൂർ, സക്കറിയ മണവാളൻ, അഷ്റഫ് പാനായിക്കുളം, ലിയാക്കത്തലി മൂപ്പൻ, പി.എസ്. സുബൈർ ഖാൻ , എം.ഡി.ഫെല്ലി, ബാബു തിയ്യാടി, ജോബ് കുറുപ്പത്ത്, ജോഷി പേരേപ്പറമ്പിൽ, ഫ്രഡി, വർഗീസ് കോളരിക്കൽ, സലാം ചീരക്കുഴി, നിസാർ ചിറയം, ഇസ്മയേൽ മത്താശ്ശേരി, ജോണി, പോൾ താന്നിക്കാപ്പിള്ളി, ആരിഫ് ഖാൻ തുടങ്ങിയവർ നേതൃത്വം നൽകി.