1
തൃക്കാക്കര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.ടി തോമസിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മകന്‍ വിവേക് തോമസും സുഹൃത്തുക്കളും ചേര്‍ന്ന് ഒരുക്കിയ റോളര്‍ സ്‌കേറ്റിംഗ് ഷോ ഉദ്ഘാടനം ചെയ്യാനെത്തിയ വേള്‍ഡ് ഡിസബിലിറ്റി ക്രിക്കറ്റിലെ ഇന്ത്യന്‍ ടീം അംഗം അനീഷ് പി രാജന്‍ സ്‌കെറ്റിംഗ് താരങ്ങളോടൊപ്പം

തൃക്കാക്കര: തൃക്കാക്കര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.ടി തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യനായ മകൻ വിവേക് തോമസിന്റെ നേതൃത്വത്തിൽ ഒരുക്കിയ റോളർ സ്കേറ്റിംഗ് പ്രകടനം നടന്നു. കാക്കനാട് എൻ.ജി.ഒ കോട്ടേഴ്സ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച റോളർ സ്കേറ്റിംഗ് ഷോ വേൾഡ് ഡിസബിലിറ്റി ക്രിക്കറ്റ് ടീം മികച്ച ബൗളറായി തിരഞ്ഞെടുക്കപ്പെട്ട അനീഷ്.പി.രാജൻ ഉദ്ഘാടനം ചെയ്തു. കാലടി സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ:ദിലീപ് കുമാർ മുഖ്യാതിഥിയായിരുന്നു. മുംബയിലെ പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് ജോർജ് എബ്രഹാം വിതയത്തിൽ സംസാരിച്ചു. മഹാരാജാസ് റോളർ സ്കേറ്റിംഗ് അക്കാഡമി പരിശീലകനായ സിനേഷിന്റെ നേതൃത്വത്തിലാണ് പ്രചാരണം സംഘടിപ്പിച്ചത്. വെണ്ണല മണ്ഡലപര്യടനം യു.ഡി.എഫ്. കൺവീനർ എം.എം.ഹസ്സൻ ഉൽഘാടനം ചെയ്തു.