പറവൂർ: പറവൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എ.ബി. ജയപ്രകാശ് പുത്തൻവേലിക്കര പഞ്ചായത്തിൽ പര്യടനം നടത്തി. മാഞ്ഞാലി കടവിൽ നിന്നും പര്യടനം ആരംഭിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് ഭദ്രൻ, അഡ്വ. ശ്രീകുമാർ തട്ടാരത്ത്, എം.പി. ബിനു തുടങ്ങിയവർ സംസാരിച്ചു. 21 കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. ഇളന്തിക്കരയിൽ നിടന്ന സമാപന സമ്മേളനം ബി.ജെ.പി മദ്ധ്യമേഖല ജനറൽ സെക്രട്ടറി എം.പി. ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. ഇന്ന് ചിറ്റാറ്റുകര പഞ്ചായത്തിലാണ് പര്യടനം.