
കുമ്പളങ്ങി: ഇല്ലിക്കൽ അർദ്ധനാരീശ്വരക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഗുരുധർമ്മ പ്രചരണസഭ കൊച്ചി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടത്തി വന്ന പ്രഭാഷണ പരമ്പര പ്രതാപൻ ചേന്ദമംഗലത്തിന്റെ പ്രഭാഷണത്തോടെ സമാപിച്ചു. ഇല്ലിക്കൽ ദേവസ്വം പ്രസിഡന്റ് ഡോ. ഇ.വി. സത്യൻ, ശ്രീനാരായണ ഗുരുവരമഠം പ്രസിഡന്റ് വി.വി. സുധീർ, വിജ്ഞാന പ്രദായിനി ഭക്തജന വനിതാ പ്രതിനിധികൾ എന്നിവർ ഷാളും മെമന്റോയും നൽകി ആദരിച്ചു.