പറവൂർ: ചേന്ദമംഗലം തെക്കേത്തുരുത്ത് ധർമ്മപരിപാലന സഭ വലിയകുളങ്ങര ശ്രീദുർഗ്ഗാ - ഭദ്രകാളി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം ഇന്ന് നടക്കും. കെ.കെ. അനിരുദ്ധൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ മഹാഗണപതിഹവനം, പഞ്ചവിംശതി കലശപൂജ, ദ്രവ്യകലശം, ദ്രവ്യകലശാഭിഷേകം, പ്രസാദഊട്ട്, വൈകിട്ട് എഴുന്നള്ളിപ്പ്, ദീപക്കാഴ്ച.