കളമശേരി: മണ്ഡലത്തിൽ എം.എൽ.എയും മന്ത്രിയുമായിരുന്ന വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ പേരിൽ ഉയർന്നിട്ടുള്ള അഴിമതി ആരോപണങ്ങളും ഗെയിൽ വിഷയങ്ങളിൽ അടക്കം എൽ .ഡി എഫ് സ്ഥാനാർത്ഥി പി.രാജീവിന്റെ ഇരട്ടത്താപ്പും മണ്ഡലത്തിൽ ചർച്ചയാകുമെന്ന് കളമശേരിയിൽ നടന്ന വാർത്താസമ്മേളനത്തിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി വി.എം. ഫൈസൽ പറഞ്ഞു. നേതാക്കളായ ഷാനവാസ് കൊടിയൻ, ഷാനവാസ് പുതുക്കാട്, എന്നിവർ പങ്കെടുത്തു.