vazha
ചെങ്ങമനാട് പഞ്ചായത്തിൽ തുരുത്ത് പ്രദേശത്തിൽ ഏത്തവാഴകൾ നശിച്ച നിലയിൽ

ആലുവ: ചെങ്ങമനാട് പഞ്ചായത്തിൽ 11, 12 വാർഡുകൾ ഉൾപ്പെടുന്ന തുരുത്ത് പ്രദേശത്ത് ഹരിത കാർഷിക ഗ്രൂപ്പ്, പുത്തൻപുരയിൽ അബ്ദുൾ ഖാദർ, താമരശേരിയിൽ ടി.ബി. അബ്ദുള്ള എന്നിവരുടെതടക്കം 1600 ഏത്തവാഴകൾ നശിച്ചു.

ഉസ്മാനിയ അബ്ദുൾ റഹിമാന്റെ 50 ഓളം ജാതിമരങ്ങൾ ഒടിഞ്ഞു വീണു. പലരുടെ വീടുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൃഷി നശിച്ച കർഷകർക്ക് കൃഷിഭവൻ മുഖേന അടിയന്തരമായി ധനസഹായം നൽകണമെന്ന് കേരള കർഷക സംഘം നെടുമ്പാശേരി ഏരിയ കമ്മിറ്റി പ്രസിഡന്റ് പി.ജെ. അനിൽ ആവശ്യപ്പെട്ടു.