vss
വിശ്വകർമ്മ സർവീസ് സൊസൈറ്റി താലൂക്ക് പ്രസിഡന്റ്‌ വി.വി ദിനേശൻ എൻ.ഡി.എ സ്ഥാനാർത്ഥി ജിജി ജോസഫിനെ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു

മൂവാറ്റുപുഴ: വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ(വി.എസ്.എസ് ) ആഭിമുഖ്യത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി ജിജി ജോസഫിനെ വി.എസ്.എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. പ്രസിഡന്റ്‌ വി.വി. ദിനേശൻ, സെക്രട്ടറി പി.കെ.സിനോജ്, വൈസ് പ്രസിഡന്റ് അജയകുമാർ മണ്ഡലം കമ്മിറ്റി അംഗം കെ.എ. പ്രദീപ് എന്നിവർ ചേർന്ന് സ്വീകരിച്ചു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി അരുൺ പി .മോഹൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അജിത്ത് ബ്ലായിൽ എന്നിവർ പങ്കെടുത്തു.