കൊച്ചി : വരാപ്പുഴ അതിരൂപത കത്തീഡ്രൽ പള്ളിയിൽ ഓശാന ഞായർ തിരുകർമ്മങ്ങൾക്ക് അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. വരാപ്പുഴ അതിരൂപത കത്തീഡ്രൽ ദേവാലയമായ സെന്റ്. ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ നാളെ രാവിലെ 7 മണിക്ക് കുരുത്തോല വെഞ്ചിരിപ്പും തുടർന്ന് ദിവ്യബലിയും ഉണ്ടായിരിക്കും. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തിരുകർമ്മങ്ങൾ നടക്കുക.