തൃക്കാക്കര: തൃക്കാക്കര വെസ്റ്റ് മേഖലയിൽ വാഹന പര്യടനം നടത്തി ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി ഡോ.ജെ.ജേക്കബ്. മൂലേപ്പാടം, വാഴക്കാല എന്നിവിടങ്ങളിൽ സ്ഥാനാർത്ഥിയുടെ പ്രചാരണ വാഹനം എത്തി. ബൈക്കുകളിലും മറ്റു വാഹനങ്ങളിലുമായി നിരവധി പ്രവർത്തകർ സ്ഥാനാർത്ഥിയെ അനുഗമിച്ചു. കമ്പിവേലി, പടമുഗൾ ചാലക്കര, ഓലിക്കുഴി, താണപാടം, ടിവി സെന്റർ, കുന്നത്തുചിറ, തുതിയൂർ,ചാത്തനാംചിറ എന്നിവിടങ്ങളിലായിരുന്നു പ്രചാരണം.