1
ചിലവന്നൂര്‍ വിനോബാ കോളനിയിലെത്തിയ തൃക്കാക്കര നിയോജക മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി എസ്.സജിയ്ക്ക് മുത്തം സമ്മാനിക്കുന്ന വയോധിക.

തൃക്കാക്കര: വോട്ടഭ്യർത്ഥനയുമായെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി എസ്.സജിക്ക് ഉറപ്പിനൊപ്പം മുത്തവും നൽകിയാണ് ചിലവന്നൂർ വിനോബാ കോളനിയിലെ വയോധിക സ്വീകരിച്ചത്. കോളനിയിലെ ദുരിതാവസ്ഥ വിവരിച്ചത് സശ്രദ്ധം കേട്ട സജി, താൻ ജയിച്ചെത്തിയാൽ ആധുനിക രീതിയിലുളള പാർപ്പിട സമുച്ഛയം പണിതുയർത്തുമെന്ന ഉറപ്പും നൽകി. നഗരമദ്ധ്യത്തിലുളള കോളനിയാണെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാൽ വലയുകയാണ് കോളനി നിവാസികൾ . വേനൽ തുടക്കത്തിൽ തന്നെ കുടിവെള്ള പ്രശ്‌നം അതിരൂക്ഷമാണ്. വഴിനടക്കാനുള്ള സൗകര്യംപോലും അധികൃതർ ഒരുക്കി നൽകിയിട്ടില്ല. കോളനി നിവാസികളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താനും ജീവിത സാഹചര്യം മെച്ചപ്പെടുത്താനുമായി കർമപദ്ധതി ആവിഷ്‌ക്കരിക്കുമെന്നും സജി ഉറപ്പുനൽകി.