മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജിജി ജോസഫ് പായിപ്ര മേഖലയിലും വാളകം പഞ്ചായത്തിലും പര്യടനം നടത്തി. പായിപ്ര പഞ്ചായത്തിലെ തൃക്കളത്തൂരിൽ ന്യൂനപക്ഷ മോർച്ച ജില്ലാ സെക്രട്ടറി സലീം കറുകപ്പിള്ളി പര്യടന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വാളകം പഞ്ചായത്തിൽ സമാപിച്ചു.
പായിപ്ര പഞ്ചായത്തിലെ തൃക്കളത്തൂർ, പായിപ്ര കാവുംപടി, പായിപ്ര സൗത്ത്‌കോളനി, പള്ളിച്ചിറങ്ങര, കൂരികാവ്, കനാൽ കവല, മുടവൂർ പള്ളിത്താഴം, തോമാക്കവല, തവളക്കവല, വെളിയത്തുപടി എന്നിവിടങ്ങലിലെ സ്വീകരണങ്ങൾക്കുശേഷം വാളകം പഞ്ചായത്തിലെ സി.ടി.സി കവല, പലനാട്ടികവല, ആവുണ്ട, വാളകം, മേക്കടമ്പ്, ഗണപതികോവിൽ , റാക്കാട് പള്ളിത്താഴം, നാന്തോട് കവല, ശക്തിപുരം, കടാതി പള്ളിത്താഴം, അമ്പലംപടി എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ സ്ഥാനാർത്ഥി പര്യടനം അമ്പലം പടയിൽ സമാപിച്ചു.