കുറുപ്പംപടി: വാഹന പര്യാടനത്തിന്റെ ആറാം ദിവസം മുടക്കുഴ പഞ്ചായത്തിൽ പെരുമ്പാവൂർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളി പ്രചരണം നടത്തി. യു.ഡി.എഫ് കൺവീനർ എം. എം ഹസൻ തുരുത്തിയിൽ പര്യടനം ഉദ്ഘാടനം ചെയ്തു. ബെന്നി ബെഹനാൻ എം. പി മുഖ്യ പ്രഭാഷണം നടത്തി. 24 പോയിന്റുകളിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം കുന്നുപുറത്ത് പര്യടനം സമാപിച്ചു.