കൊച്ചി: വിഷു കിറ്റും പെൻഷനും തിരഞ്ഞെടുപ്പിന്റെ പേരിൽ തടഞ്ഞുവച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി കേരളത്തിലെ സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് എസ്.ആർ.പി. സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ കിറ്റ് - അരി വിതരണം സർക്കാർ തീരുമാനിച്ചതാണ്. അരി എത്താൻ വൈകിയതാണ് വിതരണത്തിലെ കാലതാമസത്തിന് കാരണം. ലക്ഷക്കണക്കിനാളുകളാണ് അരിയും പെൻഷനും കാത്തിരിക്കുന്നത്. ഇതു മനസിലാക്കാതെ അന്നം മുടക്കിയത് ആരായാലും തിരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്നും അശോകൻ പറഞ്ഞു.