വൈപ്പിൻ: ജീവിതയോഗ്യമായ വൈപ്പിൻ , സുസ്ഥിര സമഗ്ര വികസനം എന്നിവ മുഖ്യലക്ഷ്യമായുള്ള തിരഞ്ഞെടുപ്പ് പ്രകടനപത്രികയുമായി വൈപ്പിൻ മണ്ഡലം എൽ.ഡി. എഫ്. സ്ഥാനാർത്ഥി കെ.എൻ. ഉണ്ണികൃഷ്ണൻ. ടൂറിസം വികസനം, വെള്ളക്കെട്ടിന് പരിഹാരം, എല്ലാ പഞ്ചായത്തുകളിലും കായിക പരിശീലനം, കടലാക്രമണ പ്രതിരോധം, പൊക്കാളി കൃഷി, വയോജന ക്ലിനിക്കുകൾ, പാർപ്പിട പദ്ധതി, കടമക്കുടി എക്കോ ടൂറിസം തുടങ്ങിയവയാണ് പത്രികയിലെ പ്രധാന ഇനങ്ങൾ. പ്രകടന പത്രിക എൽ.ഡി.എഫ്. മണ്ഡലം ചെയർമാൻ ഇ.സി. ശിവദാസ് പ്രകാശനം ചെയ്തു. എം. കെ. ശിവരാജൻ, പി. വി. ലൂയിസ് തുടങ്ങിയവർ സംബന്ധിച്ചു.