വൈപ്പിൻ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൈപ്പിൻ മണ്ഡലത്തിലെ വികസനത്തിലും ജനകീയപ്രശ്‌നങ്ങളിലും സ്ഥാനാർത്ഥികളുടെ നിലപാട് അറിയുന്നതിനായി വൈപ്പിൻ മണ്ഡലത്തിലെ റെസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാഗിന്റെ നേതൃത്വത്തിൽ ഇന്ന് പെരുമ്പിള്ളി സ്റ്റേറ്റ് ബാങ്ക് അങ്കണത്തിൽ വെച്ച് സ്ഥാനാർത്ഥി സംഗമം നടക്കും. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം സംഗമം ഉദ്ഘാടനം ചെയ്യും.