photo
നായരമ്പലത്ത് ദീപക് ജോയ് പര്യടനത്തിനിടെ.

വൈപ്പിൻ: യു.ഡി.എഫ് സ്ഥാനാർത്ഥി ദീപക് ജോയ് നായരമ്പലത്ത് വാഹന പര്യടനം നടത്തി. നായരമ്പലം മാർക്കറ്റിൽ ബ്ലോക്ക് പ്രസിഡന്റ് വി.എസ്.സോളിരാജ് ഉദ്ഘാടനം ചെയ്തു. മരിയാപുരം കപ്പേള, എടയാളം, കയ്യെഴുത്ത് കിഴക്ക് ജംഗ്ഷൻ, കൊല്ലേരി തറ ക്ഷേത്രത്തിനു സമീപം വച്ച് തൊഴിലുറപ്പ് വനിതകളും ആയി സംവദിച്ചു, പള്ളി ബസാർ , ലക്ഷംവീട് കോളനി, തേങ്ങാത്ര, കോമാത്ത് ക്ഷേത്രം സന്ദർശിച്ചു. വെളിയത്താം പറമ്പ് ജംഗ്ഷൻ, സുനാമി കോളനി, ലക്ഷംവീട് കോളനി, റൂറൽ വർക്കസ് കോളനി എന്നിവിടങ്ങളിലൂടെ കുടുങ്ങാശ്ശേരിയിൽ സമാപിച്ചു.