lorry
ആലുവ പമ്പ് കവലയിൽ ലോറിയിൽ നിന്ന് കൂറ്റൻ ഇരുമ്പ് പ്ലേറ്റുകൾ നടുറോഡിലേക്ക് പതിച്ചപ്പോൾ

ആലുവ: തിരക്കേറിയ പമ്പ് കവലയിൽ കയറ്റം കയറി വന്ന ലോറിയിൽ നിന്ന് കൂറ്റൻ ഇരുമ്പ് പ്ലേറ്റുകൾ നടുറോഡിൽ പതിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. എറണാകുളം ഭാഗത്ത് നിന്ന് പെരുമ്പാവൂരിലേക്കാണ് എട്ട് ടൺ ഭാരമുള്ള ഇരുമ്പ് പ്ലേറ്റുകൾ കയറ്റിയ ലോറി സഞ്ചരിച്ചത്.

കയറ്റം കയറിയ ലോറിയെ മറികടന്ന് ഇടത്തേക്ക് തിരിച്ച ഇരുചക്രവാഹനമാണ് അപകടത്തിന് കാരണം. ഡ്രൈവർ ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പിൻഭാഗത്തെ നൈലോൺ കയറ് പൊട്ടി ഷീറ്റുകൾ റോഡിൽ വീഴുകയായിരുന്നു. ഇതോടെ ലോറിയുടെ കാബിൻ മുകളിലേക്ക് പൊങ്ങി. തൊട്ടുപിന്നാലെയെത്തിയ ബസ് ഷീറ്റുകൾ റോഡിൽ വീഴുന്നത് കണ്ട് വെട്ടിച്ചു മാറ്റിയതിനാൽ അപകടം ഒഴിവായി. പൊലീസെത്തി കൂറ്റൻ ക്രെയിനിന്റെ സഹായത്തോടെ ഷീറ്റുകൾ മറ്റൊരു ലോറിയിൽ കയറ്റി. അപകടത്തെ തുടർന്ന് പമ്പ് കവലയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.