വൈപ്പിൻ: വൈപ്പിനിലെ എൻ.ഡി. എ. സ്ഥാനാർത്ഥി കെ.എസ്. ഷൈജു മണ്ഡലത്തിൽ വാഹനപര്യടനം തുടങ്ങി. മുനമ്പത്ത് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. രാജൻ, ഇ.എസ്. പുരുഷോത്തമൻ, കെ.ആർ. കൈലാസൻ, എ. എസ്. ഷനോസ്, കെ.കെ. വേലായുധൻ, എൻ. എം. രവി, വി.വി. അനിൽ, മണ്ഡലം പ്രസിഡന്റ് എം. എൻ. വേദരാജ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് മുനമ്പം, പള്ളിപ്പുറം, ചെറായി എന്നിവിടങ്ങളിൽ പര്യടനം നടത്തി.