കൊച്ചി : ജനവാസകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ട്വന്റി ട്വന്റി പ്രചാരണം ശക്തമാക്കുന്നു. മണ്ഡലത്തെ വിവിധ ഭാഗങ്ങളായി തിരിച്ചാണ് പ്രചാരണം. കിഴക്കമ്പലം പഞ്ചായത്തിൽ നടപ്പാക്കിയ വികസനപദ്ധതികൾ ജനങ്ങൾക്ക് ബോദ്ധ്യമാകും വിധം അവതരിപ്പിക്കുന്നതിന് പ്രത്യേക സംഘവും മണ്ഡലങ്ങളിൽ സജീവമാണ് . സ്ഥാനാർത്ഥിയും പ്രവർത്തകരും വ്യാപാര മേഖലകളിലും വ്യവസായസ്ഥാപനങ്ങളിലും സമൂഹിക കേന്ദ്രങ്ങളും സന്ദർശിച്ച് പ്രചാരണം നടത്തുന്നതിന് പുറമെ എല്ലാ മണ്ഡലത്തിലും വൈകിട്ട് കൺവെൻഷനുകളും സംഘടിപ്പിക്കുന്നുണ്ട് . ട്വന്റി ട്വന്റി ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ്, അഡ്വൈസറി ബോർഡ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്നിവർ പ്രചാരണരംഗത്ത് സജീവമാണ്.