തൃപ്പൂണിത്തുറ: പള്ളുരുത്തി വ്യാസപുരം പ്രദേശത്തെ 14 കുടുംബങ്ങൾക്ക് പട്ടയം നൽകുമെന്ന് യു.ഡി.എഫ് സ്‌ഥാനാർത്ഥി കെ.ബാബു. ഭരണത്തിലിരുന്നപ്പോൾ ശ്രമം നടത്തിയെങ്കിലും നടക്കാതെ പോയതാണെന്ന് ബാബു പറഞ്ഞു. പള്ളുരുത്തി സെൻട്രൽ മണ്ഡലത്തിൽ വാഹന പര്യടനത്തിനിടെ നൽകിയ സ്വീകരണത്തിലാണ് കെ.ബാബു പട്ടയം വാഗ്ദാനം ചെയ്തത്. ബിന്നി കമ്പനി റോഡിൽ നിന്നാരംഭിച്ച വാഹന പര്യടനം മുൻ മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു.സെൻട്രൽ മണ്ഡലത്തിലെ പര്യടനം നമ്പ്യാപുരം ജംഗ്‌ഷനിൽ സമാപിച്ചു. ഇന്ന് കച്ചേരിപ്പടിയിലാണ് കെ.ബാബുവിന്റെ പര്യടനം.