
കൊച്ചി: ജില്ലയിൽ ഇത്തവണ 3899 പോളിംഗ് ബൂത്തുകൾ ക്രമീകരിക്കും.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ 1647 ബൂത്തുകൾ അധികമാണിത്. ഇവയിൽ 119 എണ്ണം താത്കാലിക പോളിംഗ് ഓക്‌സിലറി ബൂത്തുകൾ. എല്ലാ ബൂത്തുകളിലും റാംപ്, കുടിവെള്ളം, വൈദ്യുതി, ഫർണിച്ചറുകൾ, ബയോ ടോയ്‌ലെറ്റ്, പന്തൽ, കാത്തിരിപ്പ് കേന്ദ്രം എന്നിവ ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
നിരീക്ഷണത്തിന് എലീറ്റ് ട്രാക്‌സ്
വോട്ടിംഗ് യന്ത്രം കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ജി.പി.എസ്. ഘടിപ്പിച്ചിട്ടുണ്ട്. എലീറ്റ് ട്രാക്‌സ് എന്ന ആപ്ലിക്കേഷനിലൂടെ വാഹനങ്ങളുടെ നീക്കം നിരീക്ഷിക്കും.
സ്‌ക്വാഡുകൾ കർശനമാക്കി
മാതൃക പെരുമാറ്റച്ചട്ട പാലനത്തിനായുള്ള വിവിധ സ്‌ക്വാഡുകളുടെ പ്രവർത്തനം ശക്തമാക്കി. ഒരു നിയോജക മണ്ഡലത്തിൽ മൂന്ന് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകളും മൂന്ന് സ്റ്റാറ്റിക് സർവെയ്ലൻസ് ടീമും മൂന്ന് ഫ്ലൈയിംഗ് സ്‌ക്വാഡും ഒരു വീഡിയോ സർവെയ്ലൻസ് സ്‌ക്വാഡുമാണ് പ്രവർത്തിക്കുന്നത്. ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് ഓരോ ദിവസവും വരണാധികാരിക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സ്ഥാനാർത്ഥിക്ക് നോട്ടീസ് നൽകും. സി വിജിലിന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ ആകെ 13,000 ത്തിലധികം പരാതികളാണ് ലഭിച്ചത്. എല്ലാ പരാതികളിലും 100 മിനിറ്റിനുള്ളിൽ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇതുവരെ പിടിച്ചെടുത്തത്
ആകെ 3.15 കോടിയുടെ അനധികൃത വസ്തുക്കൾ
1.769 കോടിരൂപ
1049 ലിറ്റർ മദ്യം
1.36 കോടിയുടെ ലഹരി വസ്തുക്കൾ