കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സി.പി.എം നേതാവ് കെ.ചന്ദ്രൻ പിള്ളയോടും വോട്ടഭ്യർത്ഥിച്ച് എറണാകുളം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി പദ്മജ മേനോൻ. നഗരത്തിലെ പൗരപ്രമുഖരായ പ്രൊഫ. എം.കെ.സാനു, ഡോ.സഭാപതി, ബീനാ കണ്ണൻ, സിനിമാ താരം കൃഷ്ണ തുടങ്ങിയ ആളുകളെ സന്ദർശിച്ച ശേഷം ബി.ജെ.പി ദേശീയ വക്താവ് ഡോ.സോംകാർ ശാസ്ത്രിയെ കാണാനായി നഗരത്തിലെ പ്രമുഖ റസ്റ്റോറ്റിലെ റസ്റ്റോറന്റിലെത്തിയപ്പോഴാണ് ചന്ദ്രൻ പിള്ളയെ കണ്ടുമുട്ടിയത്. തന്റെ രാഷ്ട്രീയ ഗുരുവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായ എസ്.സി.എസ് മേനോന്റെ മകൾക്ക് എല്ലാ അനുഗ്രഹവുമുണ്ടെന്ന് ചന്ദ്രൻ പിള്ള പറഞ്ഞു. പി.വി.അതികായൻ, ഉദയകുമാർ, മുരളി കുറുങ്കോട്ട്, ആനന്ദ സ്വാമി, നാരായണസ്വാമി എന്നിവരും സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.