തൃപ്പൂണിത്തുറ: എൽ. ഡി. എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ സി.പി.എം പ്രവർ
കർക്ക് പ്രഭാതഭക്ഷണം വിതരണംചെയ്ത് തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി. കമ്മിറ്റിയുടെ ചുമതലക്കാരൻ സി.എൻ. സുന്ദരനാണ് നേതൃത്വം നൽകിയത്. 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുമെന്നറിഞ്ഞ് മണ്ഡലത്തിന്റെ ഉൾപ്രദേശങ്ങളിൽ നിന്ന് വളരെ നേരത്തെ തന്നെ സ്‌ത്രീകളും കുട്ടികളും യോഗസ്ഥലത്തെത്തിയിരുന്നു. ഇവർക്കായിട്ടാണ് സുന്ദരന്റെ നേതൃത്വത്തിൽ 1500 പേർക്കുള്ള ചായയും ലഘുഭക്ഷണവും വേദിയിൽ വിതരണം ചെയ്തത്.