kklm
പിറവത്തെ എൻ.ഡി.എ സ്ഥാനാർത്ഥി എം.ആശിഷ് ഇലഞ്ഞിയിൽ വോട്ടഭ്യർത്ഥിക്കുന്നു

കൂത്താട്ടുകുളം: പിറവത്തെ എൻ.ഡി.എ സ്ഥാനാർത്ഥി എം.ആശിഷിന് ഇലഞ്ഞി പഞ്ചായത്തിൽ സ്വീകരണം നൽകി. ഇലഞ്ഞിയിൽ നിന്നാരംഭിച്ച പര്യടനയാത്ര ബി.ജെ.പി സംസ്ഥാന സമിതിയംഗം എം.ഡി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് എം. ആശിഷ് വ്യാപാരസ്ഥാപനങ്ങളിലും ഓട്ടോറിക്ഷതൊഴിലാളികളെയും നേരിൽകണ്ട് വോട്ടഭ്യർത്ഥിച്ചു. ബി.ജെ.പി,കർഷകമോർച്ച നേതാക്കളായ പ്രഭ പ്രശാന്ത്, എം.എസ്. കൃഷ്ണകുമാർ, പി.എസ്. അനിൽകുമാർ, ഷീജ പരമേശ്വരൻ, വി.എസ്. സത്യൻ, കെ. രാജേഷ് എന്നിവർ വിവിധ സ്ഥലങ്ങളിൽ സംസാരിച്ചു.
പിറവത്ത് നടന്ന സമാപനസമ്മേളനം ബി.ജെ.പി സംസ്ഥാനസമിതിയംഗം പി.എം.വേലായുധൻ ഉദ്ഘാടനം ചെയ്തു. ഇന്ന് മണീട് പഞ്ചായത്തിലാണ് പര്യടനം.