മൂവാറ്റുപുഴ: യു.ഡി.എഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൂവാറ്റുപുഴയിലെത്തി. നാല് ലക്ഷം വ്യാജ വോട്ടർമാരെ ചേർത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. പിണറായി വിജയൻ സർക്കാരാണ് അന്നം മുടക്കികളെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകേണ്ട അരി പൂഴ്ത്തിവെച്ച് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇപ്പോൾ വിതരണം ചെയ്യാൻ ഇറങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കെ.പി. സി.സി ഭാരവാഹികളായ കെ.എം.സലിം, തോമസ് രാജൻ, ജോയി മാളിയേക്കൽ, കെ.എം പരീത്, ഉല്ലാസ് തോമസ്, പി.എസ്.സലിം ഹാജി, പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, സാബു ജോൺ, സി.പി.ജോയി, ഒ.പി.ബേബി, ഷാന്റി ഏബ്രഹാം, രമ രാമകൃഷ്ണൻ, ടോമി പാലമല എന്നിവർ സംസാരിച്ചു.