കൊച്ചി: ഇന്ന് ഓശാന ഞായറിലെയും വിശുദ്ധവാരാചരണത്തിലെയും ദേവാലയ കർമങ്ങളിൽ കൊവിഡ് നിയന്ത്രണം പാലിക്കണമെന്ന് കൊച്ചി മെത്രാൻ ജോസഫ് കാരിയിൽ അറിയിച്ചു. ഇന്ന് കുരുത്തോല വെഞ്ചരിപ്പ് പള്ളിക്കുള്ളിൽ നടത്തണം. പ്രദക്ഷിണവും പള്ളിക്കകത്ത് നടത്താവുന്നതാണ്. തിരക്ക് ഒഴിവാക്കാൻ കുർബാനയുടെ എണ്ണം വർദ്ധിപ്പിച്ച് കൂടുതൽ ആളുകളെ പങ്കെടുക്കണമെന്നും നി‌ർദ്ദേശിച്ചിട്ടുണ്ട്. പെസഹാബലി, ദു:ഖവെള്ളിയാഴ്ച, ഉയിർപ്പ് ഞായർ ദിവസങ്ങളിലും നിയന്ത്രണങ്ങൾ പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.