കൊച്ചി: മികച്ച നർത്തകരെ കണ്ടെത്താൻ 14 ജില്ലയിലും കാവ്യനാട്യോത്സവം സംഘടിപ്പിക്കുന്നു. മാർച്ച് അവസാനം മുതൽ ഏപ്രിൽ അവസാനം വരെ ഡോ. സോഹൻ റോയ് എഴുതിയ 'ആയിരത്തൊന്ന് കാവ്യങ്ങൾ' ആസ്പദമാക്കി ഗൗരീശങ്കര നാട്യകലാക്ഷേത്രമാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കഥക്, നാടകം തുടങ്ങിയ കലാകാരന്മാർക്ക് പ്രായലിംഗ ഭേദമില്ലാതെ പങ്കെടുക്കാം. ഓരോ ജില്ലയിലെയും വിജയികൾക്ക് അന്തർജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാം.

തൃശിവപേരൂർ കണ്ണനാണ് പരിപാടികളുടെ ആസൂത്രണം. ശ്രീജിത്ത് കണ്ണനാണ് മുഖ്യസംഘാടകൻ. ചിത്രീകരണം സജിത്ത് ദയാലു. മത്സരാർത്ഥികൾക്ക് ജില്ലാടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത് മത്സരങ്ങളിൽ പങ്കെടുക്കാമെന്ന് അദ്ദേഹം അറിയിച്ചു. ഡാൻസ് സ്‌കൂളുകൾ കേന്ദ്രീകരിച്ചായിരിക്കും ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് : 7994033508, 7907397502.