കൊച്ചി: മലയാള നാടകവേദിയിൽ 50 വർഷം പിന്നിടുന്ന ജോൺ ടി. വേക്കനെ കെ.സി.ബി.സി മാദ്ധ്യമ കമ്മിഷൻ ആദരിച്ചു. നൂതനവും നവീനവുമായ പ്രവർത്തനങ്ങൾ നടത്തുന്ന നാടകകൃത്ത്, സംവിധായകൻ, നടൻ, നാടകഗവേഷകൻ, നാടകാദ്ധ്യാപകൻ, പ്രസാധകൻ, പ്രഭാഷകൻ തുടങ്ങിയ നിലകളിൽ പ്രശസ്തനാണ് വൈക്കം നാടകവേദിയുടെ അമരക്കാരനായ വേക്കൻ.
മാദ്ധ്യമ കമ്മിഷൻ ആരംഭിച്ച 'ആൾട്ടർ' കൊച്ചിയുടെ ആഭിമുഖ്യത്തിൽ ലോകനാടകദിനത്തിലായിരുന്നു ആദരം. എസ്. ബിജിലാൽ രചിച്ച് ജോൺ ടി. വേക്കൻ സംവിധാനം ചെയ്ത 'മാരൻ ' വേദിയിൽ അതവരിപ്പിച്ചു. അയൂബ്ഖാൻ, മല്ലിക എന്നിവർ കഥാപാത്രങ്ങളായി വേദിയിലെത്തി. നാടകകൃത്ത് ടി.എം. എബ്രഹാം ലോകനാടകസന്ദേശം നൽകി. ഫാ എബ്രഹാം ഇരിമ്പിനിക്കൽ, ഫാ ജേക്കബ് പലയ്ക്കപ്പിള്ളി എന്നിവർ സംസാരിച്ചു.