കൊച്ചി: മൊബൈൽ ടവറുകളിൽ നിന്നുള്ള വികിരണം സംബന്ധിച്ച് അവബോധം സൃഷ്ടിക്കാൻ ടെലികോം വകുപ്പിന്റെ ഫീൽഡ് യൂണിറ്റ് 30 ന് രാവിലെ 11 മുതൽ ഓൺലൈൻ ശില്പശാല സംഘടിപ്പിക്കുന്നു. ഹൈദരാബാദിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. സുരേഷ് അട്ടിലിയും മുതിർന്ന ടെലികോം വകുപ്പ് ഉദ്യോഗസ്ഥരും സംസാരിക്കും. http://meet.google.com/kxv-znhu-fuw എന്ന ലിങ്കിൽ പൊതുജനങ്ങൾക്ക് ശില്പശാലയിൽ പങ്കെടുക്കാം.