
തൃപ്പൂണിത്തുറ: റോഡ് മുറിച്ചു കടക്കവേ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് പുത്തൻകാവ് ആലുങ്കൽ വീട്ടിൽ മോഹൻദാസ് (63) മരിച്ചു.ശനിയാഴ്ച വൈകിട്ട് ആറരയോടെ പൂത്തോട്ട പ്രൈമറി ഹെൽത്ത് സെന്ററിന് സമീപമായിരുന്നു അപകടം. ഒരു മരണ വീട് സന്ദർശിച്ച് മടങ്ങവേ റോഡ് മുറിച്ചുകടക്കുമ്പോഴാണ് തൃപ്പൂണിത്തുറ ഭാഗത്തു നിന്ന് അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചിട്ടത്. ദൂരേക്ക് തെറിച്ചുവീണ മോഹൻദാസിനെ ബൈക്ക് യാത്രികൻ തൃപ്പൂണിത്തു സർക്കാർ ആശുപത്രിയിലും തുടർന്ന് എറണാകുളം ജില്ലാ ആശുപത്രിയിലും എത്തിച്ചു. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വെന്റിലേറ്ററിൽ കഴിയവേ ഇന്നലെ രാവിലെ മരിച്ചു. ലീലയാണ് ഭാര്യ. മക്കൾ: മൃദുല ,മിഥുൻ, (ദുബായ്) മരുമക്കൾ: നിവിൻ, ലക്ഷമി. സംസ്കാരം പിന്നീട്.