കൊച്ചി: വീട്ടുവളപ്പുകളിലേക്ക് അനുയോജ്യമായ തലശേരി നാടൻ കോഴികുഞ്ഞുങ്ങൾ എറണാകുളം കൃഷി വിജ്ഞാനകേന്ദ്രത്തിൽ വില്പനയ്ക്ക് തയ്യാറായി. മണ്ണുത്തി കേരള വെറ്ററിനറി സർവകലാശാലയിൽ വിരിയിച്ചിറക്കിയ കുഞ്ഞുങ്ങളെ രണ്ട് മാസങ്ങളോളം പരിചരണവും വാക്‌സിനേഷനുകളും നൽകിയശേഷമാണ് വിതരണം ചെയ്യുന്നത്.

മൂന്ന് പിടയും മൂന്ന് പൂവനും അടങ്ങിയ ഒരു യുണിറ്റിന് 1,215 രൂപ. മുൻകൂർ പണമടച്ച് ബുക്ക് ചെയ്യുന്നവർക്ക് എറണാകുളം ഹൈക്കോടതി ജംഗ്ഷനടുത്ത് സി.എം.എഫ്.ആർ.ഐയിലെ കെ.വി.കെയുടെ ഫാം സ്റ്റോറിൽ നിന്ന് ഏപ്രിൽ മൂന്നിന് രാവിലെ 10.30 ന് കുഞ്ഞുങ്ങളെ ലഭിക്കും. സ്റ്റോറിൽ നേരിട്ടെത്തി പണം അടച്ചും ബുക്ക് ചെയ്യാം. കെ.വി.കെയുടെ 8281757450 എന്ന ഫോൺ നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്താൽ ഓൺലൈനായി പണം അടയ്ക്കാനുള്ള വിവരങ്ങൾ വാട്ട്‌സ് ആപ്പ് വഴി ലഭിക്കും. തലശേരി നാടൻ കോഴികളിൽ നിന്നു വർഷത്തിൽ 160 മുതൽ 180 വരെ മുട്ടകൾ വരെ ലഭിക്കും.