ldf
തിരുവാണിയൂരിലെ പര്യടനത്തിൽ വോട്ടഭ്യർത്ഥിക്കുന്ന കുന്നത്തുനാട് എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി. ശ്രീനിജിൻ

കോലഞ്ചേരി: ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാൽ തിരുവാണിയൂർ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും പട്ടികജാതി കോളനികളുടെ നവീകരണത്തിനും മുന്തിയ പരിഗണന നൽകുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി.ശ്രീനിജിൻ പറഞ്ഞു. തിരുവാണിയൂർ പഞ്ചായത്ത് തല പൊതു പര്യടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെണ്ണിക്കുളം, മാമല, മുരിയമംഗലം ഭാഗത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വെണ്ണിക്കുളം കേന്ദ്രീകരിച്ച് കുടിവെള്ള പദ്ധതി ആരംഭിക്കും. പുത്തൻകുരിശ്‌ ചോ​റ്റാനിക്കര റോഡ് ആധുനിക നിലവാരത്തിൽ പുനർനിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോനിപ്പിള്ളിയിൽ നിന്നാരംഭിച്ച പര്യടനം മുക്കാടത്ത് ഭാഗത്ത് സമാപിച്ചു. സി.പി.എം ജില്ലാ കമ്മി​റ്റിയംഗം സി.ബി.ദേവദർശനൻ ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് ശേഷം തൊണ്ടാർപാറയിൽ നിന്നാരംഭിച്ച് വെങ്കിടയിൽ സമാപിച്ചു. ഇടത് മുന്നണി നേതാക്കളായ ജോർജ് ഇടപ്പരത്തി, എം.പി.ജോസഫ്, എം.എൻ.മോഹനൻ, എൻ.എസ്. സജീവൻ, പൗലോസ് മുടക്കുന്തല, സി.ആർ.പ്രകാശ്, റെജി ഇല്ലിക്കപറമ്പിൽ എന്നിവർ നേതൃത്വം നൽകി.