കോലഞ്ചേരി: കുന്നത്തുനാട്ടിലെ ട്വന്റി20 സ്ഥാനാർത്ഥി സുജിത് പി. സുരേന്ദ്രൻ മഴുവന്നൂർ പഞ്ചായത്തിൽ പര്യടനം നടത്തി. ചീനിക്കുഴി,ചെറുനെല്ലാട്,ഏഴിപ്രം എന്നിവിടങ്ങളിലെ വീടുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തിയത്. ഉച്ചയ്ക്ക് ശേഷം പര്യടനം മഴുവന്നൂർ നിന്നും തുടങ്ങി വിട്ടൂരിൽ സമാപിച്ചു.