കൊച്ചി: വി ഫോർ പീപ്പിൾ പാർട്ടി കൊച്ചി മണ്ഡലം സ്ഥാനാർത്ഥി നിപുൺ ചെറിയാന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി ബൈക്ക് റാലി സംഘടിപ്പിച്ചു. ഫോർട്ട്കൊച്ചി വാസ്‌കോഡ ഗാമ സ്‌ക്വയറിൽ ആരംഭിച്ച റാലി മട്ടാഞ്ചേരി, ചുള്ളിക്കൽ, മുണ്ടംവേലി, പള്ളുരുത്തി കുമ്പളങ്ങി, കണ്ടക്കടവ്, ചെല്ലാനം, കണ്ണമാലി, ചെറിയകടവ്, മാനാശേരി, സൗദി എന്നീ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് തിരിച്ച് ഫോർട്ട്കൊച്ചിയിൽ സമാപിച്ചു. മേരി ഐബി വിൽഫ്രഡ് റാലി ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥി നിപുൺ ചെറിയാൻ, ഓസ്റ്റിൻ ബ്രൂസ്, വിജേഷ് വേണുഗോപാൽ, ഷക്കീർ അലി, അഡ്വ. ജൂലി ജയ, റിനു ഫോസ്റ്റിൻ, പോൾ ലുയിസ് എന്നിവർ സംസാരിച്ചു.