m-swaraj-mla
ഫോട്ടോ

തൃപ്പൂണിത്തുറ: മരടിനെ ഇളക്കിമറിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.സ്വരാജിന്റെ പര്യടനം. കരുതലിന്റെ ഉറപ്പുകൾ നൽകിയാണ് സ്ഥാനാർത്ഥി പര്യടനം തുടർന്നത്. മരട് ലക്ഷം വീട് പരിസരത്ത് സി. എൻ. സുന്ദരൻ ഉദ്ഘാടനം ചെയ്തു. ടി.വി. ജംഗ്ഷൻ, പനോരമ നഗർ, വടക്കുംതല ജംഗ്ഷൻ, തിട്ടപ്പുറം , നവധാര, പാലക്കൽ ,ജയന്തി റോഡ്, ബി. ടി.സി ജംഗ്ഷൻ, കപ്പേള പരിസരം, ഡോൺ ബോസ്കോ ലൈൻ, ശാസ്ത്രി ജംഗ്‌ഷൻ, കണ്ണന്തറ, വൈക്കത്തുശേരി, തുരുത്തി ക്ഷേത്രം, തൃപ്തി ലൈൻ, തോട്ടത്തിപ്പറമ്പ്, പുഴയോരം തോമസ് പുരം, കാട്ടിത്തറ, അയിനി നട, മാർട്ടിൻ പുരം, തോമസ് പുരം, ഭാവന റോഡ്, കണ്ണാടിക്കാട്, ശങ്കർ നഗർ,നവോദയ ഹാൾ, ജാന്നാ പള്ളി, പാണ്ടവത്ത്, മദർ തെരേസ ജംഗ്ഷൻ എന്നിവിടങ്ങളിൽ വൻ സ്വീകരണമാണ് ലഭിച്ചത്. നിരവത്ത് സമാപന സമ്മേളനം എം.സി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് നേതാക്കളായ പി.വാസുദേവൻ, പി.വി. ചന്ദ്രബോസ്, സി.ബി. വേണുഗോപാൽ, എം.വി.ഉല്ലാസ്, വി.എം. ഗഫൂർ, മനോജ് പെരുമ്പിള്ളി, ടി.ആർ.അർജുൻ, കെ.എ. ദേവസി, എം.പി.ഉദയൻ, എ.യു.വിജു എന്നിവർ സംസാരിച്ചു.