കിഴക്കമ്പലം: ലഹരിമുക്ത ഭാരതം പരിപാടിയുടെ ഭാഗമായി ജില്ലാ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ കുന്നത്തുനാട് ജനമൈത്രി പൊലീസും പട്ടിമ​റ്റം നന്മ റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി പട്ടിമ​റ്റം എസ്.എൻ.ഡി.പി ഹാളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പ് നടത്തി. ജനമൈത്രി പൊലീസ് എസ്.ഐ എബി ജോർജ് ഉദഘാടനം ചെയ്തു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.വി. യോഹന്നാൻ അദ്ധ്യക്ഷനായി.