കളമശേരി : മണ്ഡലത്തിലെ എൽ.ഡിഎഫ് സ്ഥാനാർത്ഥി പി. രാജീവിന്റെ പൊതുപര്യടനം ഇന്നലെ ആലങ്ങാട് പഞ്ചായത്തിലെ ചിറയം അറക്കാട്ടുകുഴിയിൽ നിന്നാരംഭിച്ചു. കണ്ണാലിതെറ്റയിലായിരുന്നു ആദ്യ സ്വീകരണം. മേത്താനം, തൈക്കാട്ടുശ്ശേരി, പാനായിക്കുളം, കാരിപ്പുഴ, എഴുവച്ചിറ, മാളികംപീടിക, കോട്ടപ്പുറം, അങ്ങാടിക്കടവ് വഴി ആലങ്ങാട് മാർക്കറ്റിൽ പര്യടനത്തിന്റെ ആദ്യഘട്ടം അവസാനിച്ചു. ഉച്ചകഴിഞ്ഞ് ആലങ്ങാട് വെസ്റ്റ് മേഖലയിലായിരുന്നു പര്യടനം. വരാറ്റുപടി കോളനി, പീടികപ്പടി, പറയൻതുരുത്ത്, കരിങ്ങാംതുരുത്ത്, മാലോത്ത്, എടയ്ക്കാതോട്, തൊണ്ടിക്കുളം, മനയ്ക്കപ്പറമ്പ് കോളനി, കീരംപിള്ളി വഴി കൊങ്ങോർപിള്ളി എന്നിവിടങ്ങളിൽ പര്യടനം നടത്തി.