മൂവാറ്റുപുഴ: വാഴക്കുളം ഫെറോന പള്ളിയിലും വിവിധ ദേവാലയങ്ങളിലും വിശ്വാസികളെ കണ്ട് വോട്ടഭ്യർത്ഥിച്ച് അഡ്വ.സി. എൻ. പ്രകാശ്. കേരളത്തിലെ മാറ്റത്തിന്റെ ശബ്ദമാണ് ട്വന്റി20യെന്ന് ആളുകൾ വിലയിരുത്തുന്നതായി സ്ഥാനാർത്ഥി പറഞ്ഞു. ഇന്ന് രാവിലെ 8.30 ന് കല്ലൂർക്കാട് - കല്ലൂർ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിക്കുന്ന ബൈക്ക് റാലിയുടെ അകമ്പടിയോടെ ആയവന മഞ്ഞള്ളൂർ പഞ്ചായത്തുകൾ സഞ്ചരിച്ച് വൈകുന്നേരം വാഴക്കുളത്ത് സമാപിക്കും.