മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാമിന് സ്വന്തം പഞ്ചായത്തായ പായിപ്രയിലായിരുന്നു സ്വീകരണം നൽകി. പായിപ്ര സ്കൂൾപടിയിൽ നിന്ന് തുടങ്ങിയ പര്യടനം എൽ.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.എം.ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. വി.എം. നവാസ് അദ്ധ്യക്ഷത വഹിച്ചു. ആർ. സുകുമാരൻ, കെ.എൻ.ജയപ്രകാശ്, വി.ആർ. ശാലിനി, കെ.എസ്. റഷീദ് എന്നിവർ സംസാരിച്ചു. കൂരിക്കാവ്, മുടവൂർ പള്ളിത്താഴം, ശൂലംകുഴി, പായിപ്ര, ചാരപ്പാട്ട്, പള്ളിച്ചിറ, തേരാപ്പാറ കറുകപ്പിളളി, തൃക്കളത്തൂർ കാവുംപടി, സൊസൈറ്റിപ്പടി എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകിട്ട് തോട്ടുപുറം കവലയിൽ സമാപിച്ചു. ഇന്ന് ആവോലി ഗ്രാമപഞ്ചായത്തിലും ഉച്ചകഴിഞ്ഞ് മൂവാറ്റുപുഴ നഗരസഭയിലെ സൗത്ത് ലോക്കൽ കമ്മിറ്റിയിലും പര്യടനം നടത്തും.